കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിവിധ സംഘടനകള്‍ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്. ആലുവ കുട്ടമശ്ശേരിയില്‍ കെഎസ്ആര്‍ടി മിന്നല്‍ ബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന മിന്നല്‍ ബസിന് നേരെയാണ് ഹര്‍ത്താല്‍ തുടങ്ങുന്നതിന് മുമ്പ്  പുലര്‍ച്ചെ 3.50 യോടെ കല്ലെറിഞ്ഞത്. വഴിയിലരികില്‍ നിന്ന ഒരാള്‍ കല്ലെറിയുകയായിരുന്നുവെന്നും. ഹര്‍ത്താല്‍ തുടങ്ങുന്നതിനും മുമ്പ് പുലര്‍ച്ചെ 3.50 തോടെയാണ് സംഭവമുണ്ടായതെന്നും ബസ് ഡ്രൈവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബസിന് കേടുപാട് സംഭവിച്ചെങ്കിലും യാത്രക്കാര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല.