വിപണിയിൽ ഒരു കോടി രൂപയോളം വില മതിക്കുന്ന ഹാസിഷ് ഓയിൽ ആണ് ഇയാളിൽ നിന്നും പോലീസ് കണ്ടെത്തിയത്. 

തിരുവനന്തപുരം: 600 ഗ്രാം ഹാഷിഷ് ഓയിലുമായി പെരുമ്പാവൂർ സ്വദേശി വിഴിഞ്ഞം പോലീസിന്റെ പിടിയിൽ. പെരുമ്പാവൂർ വേങ്ങൂർ വെസ്റ്റ് വില്ലേജിൽ ഇലകമ്പകപുലി ത്രിവേണി കവലയിൽ വിഷ്ണുരാജ് (26) ആണ് പിടിയിലായത്. 

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരം സിറ്റി ഷാഡോ പോലീസും വിഴിഞ്ഞം പോലീസും ചേർന്നു ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് വൻ മയക്കുമരുന്ന് സംഘത്തിലെ ഒരാളായ വിഷ്ണുരാജിനെ പിടിച്ചത്. വിപണിയിൽ ഒരു കോടി രൂപയോളം വില മതിക്കുന്ന ഹാസിഷ് ഓയിൽ ആണ് ഇയാളിൽ നിന്നും പോലീസ് കണ്ടെത്തിയത്. 

വിഴിഞ്ഞം സി.ഐ ബൈജു എൽ എസ്, എസ്.ഐ. ഗോപകുമാർ സി.പി.ഒ അജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വിഴിഞ്ഞം കല്ലുവെട്ടാംകുഴി പാലത്തിനു സമീപത്ത് ഇടപാടുകാരനെ കാത്ത്‌ നില്കുന്നതിനിടയിൽ ആണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജറാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു