പരാതിയിൽ ആശുപത്രയിലെ ഇന്‍റേണൽ കംപ്ലയിന്‍റ് കമ്മിറ്റി വിശദമായ അന്വേഷണം നടത്തിയിരുന്നു. ശനിയാഴ്ച നടന്ന എച്ച്ഡിസി മീറ്റിങ്ങിലാണ് തീരുമാനം ഉണ്ടായത്

തിരുവനന്തപുരം: ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‍സിനോട് അപമര്യാദയായി പെരുമാറിയ എച്ച്ഡിസി മെമ്പർ രാധാകൃഷ്ണനെ അന്വഷണ വിധേയമായി ഹോസ്പിറ്റൽ ഡെവലപ്മെന്‍റ് കമ്മിറ്റിയിൽ നിന്നു പുറത്താക്കി . നിയമ നടപടികൾക്കായി ഹോസ്പിറ്റൽ ഡെവലപ്മെന്‍റ് കമ്മിറ്റി ചെയർമാൻ കേശവ ശ്രീകുമാർ ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.

പരാതിയിൽ ആശുപത്രയിലെ ഇന്‍റേണൽ കംപ്ലയിന്‍റ് കമ്മിറ്റി വിശദമായ അന്വേഷണം നടത്തിയിരുന്നു. ശനിയാഴ്ച നടന്ന എച്ച്ഡിസി മീറ്റിങ്ങിലാണ് തീരുമാനം ഉണ്ടായത്.