ഒറ്റപ്പാലം: അവധി ആവശ്യപ്പെട്ട അധ്യാപികയ്ക്ക് നേരെ പ്രധാനാധ്യാപകന്‍റെ അസഭ്യ വർഷം. അധ്യാപികയുടെ പരാതിയെ തുടർന്ന് പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം എസ്‍ഡിവിഎംഎഎല്‍പി സ്കൂളിലെ ഹെഡ് മാസ്റ്റർ ഉദുമാൻ കുട്ടിയാണ് സ്കൂളിലെ അധ്യാപികയെ അസഭ്യം പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഒറ്റപ്പാലം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്‍റെ  കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.