ചേർത്തല ടൗൺ എൽ പി സ്കൂൾ പ്രധാന അധ്യാപിക എൻ. ആർ സീതയ്ക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

ആലപ്പുഴ: ചേർത്തലയിൽ വ്യാജശമ്പള സർട്ടിഫിക്കറ്റ് തയാറാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ സ്കൂൾ പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ. ചേർത്തല ടൗൺ ലിപ് സ്കൂളിലെ പ്രധാന അധ്യാപിക എൻ.ആർ സീതയ്ക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. വിവിധ സ്റ്റേഷനുകളിൽ ലഭിച്ച പരാതികളിൽ ഇവർക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും ചില രക്ഷിതാക്കളുടെയുടെയും പേരിലാണ് ഹെഡ്മാസ്റ്ററായ എൻ.ആർ സീത വ്യാജമായി ശമ്പള സർട്ടിഫിക്കറ്റ് നിർമിച്ചത്. വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഹാജരാക്കി കെഎസ്എഫ്ഇയിൽ നിന്ന് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. സ്കൂളിലെ നാല് അധ്യാപകർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. അധ്യാപകരുടെ പരാതിയിൽ ചേർത്തല, അർത്തുങ്കൽ, പട്ടണക്കാട് പൊലിസ് സ്റ്റേഷനുകളിലായി ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ് ടി എയുടെ സജീവ പ്രവർത്തകയാണ് ഇവർ. 

കൊച്ചിയിലെ ഫാക്ടറിയില്‍ തൊഴിലാളി മരിച്ച സംഭവം; ഫാക്ടറി ഉടമയ്ക്ക് തടവും പിഴയും വിധിച്ച് കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...