കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വാക്സിനേഷനും ഇത് താളം തെറ്റിക്കുമെന്ന് ആരോഗ്യവകുപ്പ്
ലൈഫ് പദ്ധതിയിലെ (Life Project) ഗുണഭോക്താക്കളെ കണ്ടെത്താൻ ആരോഗ്യവകുപ്പിലെ (Health Department) ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയോഗിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം ശക്തം. ആരോഗ്യവകുപ്പിലെ ഫീൽഡ് വിഭാഗം ജീവനക്കാരെ മറ്റ് ജോലികൾക്ക് നിയോഗിക്കരുതെന്ന ഉത്തരവ് നിലനിൽക്കെയാണ് ജില്ലാകളക്ടർമാർ നിർദേശം നൽകിയത്.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും (Covid 19) വാക്സിനേഷനും (Covid vaccination) ഇത് താളം തെറ്റിക്കുമെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
കൃഷിവകുപ്പിലെ അസിസ്റ്റൻഡ്മാരെ ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള പരിശോധനക്ക് നിയോഗിച്ചത് നേരത്തെ വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ തമ്മിലുള്ള ഏറ്റ് മുട്ടലിലേക്ക് വരെ ഇത് നീണ്ടു.ഇതിനിടെയാണ് ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരെ പരിശോധനക്ക് നിയോഗിക്കാൻ ജില്ലാകളക്ടർമാർ ഉത്തരവിറക്കിയിരിക്കുന്നത്.സംസ്ഥാനത്ത് പകർച്ച വ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ഫീൽഡ് വിഭാഗം ജീവനക്കാരെ മറ്റ് ജോലികൾക്ക് നിയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് മുൻപ് തന്നെ ഉത്തരവിറക്കിയിരുന്നു.
ഇത് മറികടന്നാണ് ജില്ലാ കളക്ടർമാരുടെ ഉത്തരവ്.സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ വാക്സിനേഷന് ഉൾപ്പടെ നേതൃത്വം നൽകുന്നത് ഹെൽത്ത് ഇൻസ്പെക്ടർമാരാണ്.മാത്രമല്ല ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഏകോപി്പ്പിക്കേണ്ട ചുമതല ഹെൽത്ത് ഇൻസ്പെക്ടർമാർക്കുണ്ട്.ലൈഫ് പദ്ധതിയുടെ പരിശോധനകൾക്കായി ഇവരെ നിയോഗിക്കുന്നതോടെ തദ്ധേശസ്ഥാപനങ്ങളിലെ ഇത്തരം പ്രവർത്തനങ്ങൾ താളം തെറ്റുമെന്നാണ് ആരോപണം.
ആരോഗ്യവകുപ്പിൻെറ ഉത്തരവ് നിലനിൽക്കുന്നതിനാൽ ജില്ലാകളക്ടറുടെ നിർദേശം നടപ്പാക്കുന്നതും പുതിയ പ്രതിസന്ധികൾക്കും വകുപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലിനും വഴിവച്ചേക്കും. അതേസമയം വകുപ്പിന് ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് കൊണ്ടാണ് ആരോഗ്യവകുപ്പ് എച്ച്ഐ മാരെ നിയോഗിക്കേണ്ടിവരുന്നതെന്നാണ് തദ്ദേശവകുപ്പിൻറെ വിശദീകരണം.
വീട് വയ്ക്കാൻ അഞ്ച് സെന്റ് ഭൂമി തരം മാറ്റാൻ ഓഫീസുകൾ കയറിയിങ്ങയത് 10 വർഷം, ചുവപ്പ് നാടയിൽ കുടുങ്ങി ശ്രീജയും
വീടുവെക്കാനുളള അഞ്ച് സെന്റ് ഭൂമി തരം മാറ്റി കിട്ടാൻ കഴിഞ്ഞ 10 വർഷമായി സര്‍ക്കാര്‍ ഓഫീസുകൾ (Govt Offices) കയറിയിറങ്ങുകയാണ് തൃശൂർ കൊരട്ടി സ്വദേശി ശ്രീജ (Sreeja). തൊട്ടടുത്തുളള ഭൂവുടമകളെല്ലാം വീടുവെച്ചിട്ടും ഇക്കാലമത്രയും ശ്രീജക്ക് മാത്രം അനുമതി കിട്ടിയില്ല. ഇതോടെ ലൈഫ് പദ്ധതി (Life Project) വഴി വീടുവെക്കാമെന്ന പ്രതീക്ഷയും ഇല്ലാതായി. രണ്ട് ലക്ഷം രൂപ മുടക്കി 2012ലാണ് ശ്രീജ അഞ്ച് സെൻറ് സ്ഥലം വാങ്ങിയത്. അസുഖബാധിതനായി കിടപ്പിലായ ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കും ഒപ്പം താമസിക്കാൻ ഒരു കൊച്ചു വീടെന്നതായിരുന്നു സ്വപ്നം.
ഓരോ വണ്ടി പോകുമ്പോഴും ഇവരുടെ നെഞ്ചില്‍ തീ; നിലംപൊത്താറായ വീട്ടില്‍ കുടുംബത്തിന്റെ അന്തിയുറക്കം
ഇഴഞ്ഞുനീങ്ങുന്ന മാക്കേകടവ്-നേരേകടവ് പാലം പണി പൂര്‍ത്തിയാകുംമുമ്പേ തങ്ങളുടെ ചെറിയവീട് വീട് നിലംപൊത്തുമോയെന്ന ഭീതിയില്‍ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 10ാം വാര്‍ഡ് കുന്നേപറമ്പില്‍ പാര്‍ഥനും ഭാര്യയും പ്രായപൂര്‍ത്തിയായ രണ്ട് പെണ്‍മക്കളുമടങ്ങിയ കുടുംബം. മാക്കേകടവ്-നേരേകടവ് പാലത്തിലേക്കുള്ള റോഡരികില്‍ ഒരു സെന്റില്‍ പണിത ചെറിയ ചായക്കടയാണ് ഈ കുടുംബം തങ്ങളുടെ വീടാക്കി മാറ്റി താമസമുറപ്പിച്ചത്. പാലം പണി തുടങ്ങിയ വേളയില്‍ നിര്‍മാണവസ്തുക്കളുമായി ഭാരവാഹനങ്ങള്‍ കടന്നുവന്നതോടെ വീടിന് ബലക്ഷയം നേരിട്ടതായി പാര്‍ഥന്‍ പറയുന്നു.
