ഇന്ന് വൈകീട്ട് എഴരയോടെ പണം വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്. പരിശോധന കൂടാതെ വിതരണം ചെയ്ത 18 ഹെൽത്ത്‌ കാർഡുകളും വിജിലൻസ് പിടിച്ചെടുത്തു.  

പാലക്കാട്‌ : കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത്‌ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കൊടുവായൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഷാജി മാത്യൂസാണ് പിടിയിലായത്. മുറുക്ക് കമ്പനിക്ക് ഹെൽത്ത്‌ കാർഡ് നൽകാനാണ് പണം വാങ്ങിയത്. ആദ്യം 10,000 രൂപ വാങ്ങുകയും വീണ്ടും തുക അവശ്യപ്പെടുകയും ചെയ്തതോടെ അപേക്ഷകൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് എഴരയോടെ പണം വാങ്ങുമ്പോഴാണ്
വിജിലൻസ് പിടികൂടിയത്. പരിശോധന കൂടാതെ വിതരണം ചെയ്ത 18 ഹെൽത്ത്‌ കാർഡുകളും വിജിലൻസ് പിടിച്ചെടുത്തു.