സ്കൂൾ വിട്ടുവന്നിരുന്ന വിദ്യാർത്ഥിയെ ലൈംഗികാതിക്രമണ ഉദ്ദേശത്തോടെ ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി അതിക്രമിക്കുകയായിരുന്നു.

തൃശൂര്‍: വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കേൾവി പരിമിതിയുള്ള വിദ്യാർത്ഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ ഈസ്റ്റ് ഫോർട്ട് ഡോൺ ബോസ്കോ ലൈനിലുള്ള അമ്പഴക്കാടൻ വീട്ടിൽ തുബാൾക്കി (34) എന്നയാളെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെ്യതത്.

കഴിഞ്ഞ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ടുവന്നിരുന്ന വിദ്യാർത്ഥിയെ ലൈംഗികാതിക്രമണ ഉദ്ദേശത്തോടെ ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി അതിക്രമം കാണിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ പരാതിയിൽ ലൈംഗികാതിക്രമത്തിന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. സിസിടിവി കാമറകൾ, വാഹനങ്ങളുടെ ഡാഷ് ബോര്‍ഡ് കാമറകൾ എന്നിവ പരിശോധിച്ച് ഏറെ പരിശ്രമത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജിജോ എം ജെ,സബ് ഇൻസ്പെക്ടർ ബിപിൻ പി. നായർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീവൻ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, സൂരജ് എന്നിവരാണ് ഉണ്ടായിരുന്നത്.

നാടിനെ നടുക്കിയ തളിക്കുളം ഹഷിത വധക്കേസ്; ഭർത്താവ് മുഹമ്മദ് ആസിഫ് കുറ്റക്കാരൻ, വിധി നാളെ പുറപ്പെടുവിക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം