പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിവരം അറിഞ്ഞ് രമേശിന്റെ ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: അഗസ്ത്യാര്‍കൂട ട്രക്കിംഗിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മധ്യവയസ്‌കന്‍ മരിച്ചു. ചെന്നൈ സ്വദേശി ആര്‍ രമേശ്(55) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിവരം അറിഞ്ഞ് രമേശിന്റെ ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. 

മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് രമേശ് അഗസ്ത്യാര്‍കൂടം ട്രക്കിംഗിനായി എത്തിയത്. ബോണക്കാട് ബേസ് ക്യാമ്പില്‍ നിന്ന് 11 കിലോ മീറ്റര്‍ അകലെ മുട്ടിടിച്ചാല്‍തേരിക്ക് സമീപത്ത് വച്ച് ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് രമേശിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരണപ്പെടുകയായിരുന്നു. അതിരുമല ക്യാമ്പില്‍ എത്തുന്നതിന്റെ രണ്ടു കിലോ മീറ്റര്‍ മുന്‍പ് വച്ചായിരുന്നു സംഭവം. തുടര്‍ന്ന് സുഹൃത്തുക്കളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മൃതദേഹം രാത്രിയോടെ ബോണക്കാട് ക്യാമ്പിലെത്തിച്ച ശേഷം വിതുരയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

ലഹരി പുറത്ത് സിംഹത്തിനൊപ്പം സെല്‍ഫി; ചുറ്റുമതില്‍ ചാടി കൂട്ടിലേക്ക് കയറിയ യുവാവിന് ദാരുണാന്ത്യം, വീഡിയോ

YouTube video player