അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആദര്‍ശ് മധു ചൊവാഴ്ച ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെയാണ് മരിച്ചത്. 

തിരുവനന്തപുരം: രണ്ട് കുട്ടികള്‍ക്ക് പുതു ജീവന്‍ നല്‍കി ആദര്‍ശ് യാത്രയായി. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ രണ്ട് കുട്ടികള്‍ക്ക് ഹൃദയ വാല്‍വ് ദാനം ചെയ്ത ശേഷമാണ് ആദര്‍ശിന്റെ മൃതദേഹം സംസ്‌കരിച്ചത്. വാഹന അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ചൊവ്വള്ളൂര്‍ മച്ചനാട് വീട്ടില്‍ ആദര്‍ശ് മധു (27) ചൊവാഴ്ച ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെയാണ് മരിച്ചത്. 

ശനിയാഴ്ച രാത്രി പത്തരയോടെ അപകടം നടന്നത്. ആദര്‍ശ് മധു സുഹൃത്തിന്റെ ബൈക്കിന്റെ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്ക് തിരുമല അരയല്ലൂര്‍ ഭാഗത്തെ മതിലില്‍ ഇടിച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ആദര്‍ശ് മധുവിന് തലയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. വാഹനം ഓടിച്ച സുഹൃത്തിനും സാരമായ പരുക്കേറ്റു. തുടര്‍ന്ന് ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോട് കൂടി ആദര്‍ശ് മരിക്കുകയായിരുന്നു. അച്ഛന്‍: മധുസൂദനന്‍. അമ്മ: ശോഭന കുമാരി. സഹോദരന്‍: അനീഷ് മധു.

അപകടത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു. 

'ആത്മ സുഹൃത്തുക്കള്‍, വിട ചൊല്ലിയതും ഒരുമിച്ച്'; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മന്ത്രി

YouTube video player