ആലപ്പുഴ: ഇന്ന് വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ ഇരമത്തൂർ പ്രദേശത്ത് വീടുകൾക്ക് നാശം. കോയിക്കലേത്ത് വിജയൻ (63), പഴവൂർ തെക്കേതിൽ പ്രസന്നൻ (52) എന്നിവരുടെ വീടുകൾക്കാണ് നാശമുണ്ടായത്. വിജയന്റെ വീട്ടിലെ അഞ്ച് ഫാനുകൾ കത്തിനശിച്ചു. വീടിന് മുകളിലെ കോൺക്രീറ്റ് അടർന്ന് ചോർച്ചയുണ്ടായി. പ്രസന്നന്റെ വീട്ടിലെ ഒരു ഫാൻ കത്തിപ്പോയി. ഇടിമിന്നലേറ്റ സമയം വൈദ്യുതി ഇല്ലായിരുന്നതുകാരണം ടിവി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ സാധിച്ചിട്ടില്ല.