ഉച്ച കഴിഞ്ഞു 2.30 ഓടെയാണ് കനത്ത മഴ എത്തിയത്.  

കോട്ടയം: കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലുണ്ടായ കനത്ത മഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞു വീണു. ഇടി മിന്നലിൽ പ്രദേശത്തെ വൈദ്യുതി ബന്ധം തകർന്നു. ഈരാറ്റുപേട്ട പാല റോഡിൽ കാറിനും സ്കൂട്ടറിനും മുകളിലേക്കാണ് മരം ഒടിഞ്ഞുവീണത്. സംഭവത്തിൽ ആളപായമില്ല. ഉച്ച കഴിഞ്ഞു 2.30 ഓടെയാണ് കനത്ത മഴ എത്തിയത്. 

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News