ഇടുക്കി: മേമാരിയിൽ മഴയിലും കാറ്റിലും വീടിന് മുകളിൽ മരം വീണ് നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മേമാരി സ്വദേശി മനോഹരന്‍റെ മകൾ ഗീതുവാണ് മരിച്ചത്. അപകടത്തില്‍ മനോരഹന് പരിക്കേറ്റു. ഇരുവരും മുറിക്കകത്ത് കിടന്നുറങ്ങുകയായിരുന്നു.

പുറത്തായിരുന്ന കുട്ടിയുടെ അമ്മ ശബ്ദം കേട്ട് ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ സംസ്കരിക്കും.