പൂച്ചാക്കല്‍: കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴ പൂച്ചാക്കലില്‍ വീട് തകര്‍ന്നു. രോഗബാധിതയായ ഭാര്യയും ഗൃഹനാഥനും കുടുംബവും അപകടങ്ങളൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടു. തൈക്കാട്ടുശ്ശേരി പത്താം വാര്‍ഡ് നികര്‍ത്തില്‍ സുഗുണന്റെ വീടാണ് തകര്‍ന്നത്. പുരയിടത്തില്‍ നിന്നും മഴവെള്ളം ഒഴുകി പോകുന്നതിന് യാതൊരു മാര്‍ഗ്ഗവുമില്ലാത്തതിനാല്‍ മുട്ടോളം മഴവെള്ളത്തിനു നടുവിലായിരുന്ന ഇവരുടെ വീടും ജീവിതവും.

നാട്ടുകാര്‍ ചേര്‍ന്ന് തകര്‍ന്ന വീടിനുള്ളില്‍ നിന്നും സാധന സാമഗ്രികള്‍ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റി. ഒപ്പം മോട്ടോര്‍ ഉപയോഗിച്ച് പുരയിടത്തിലെ വെള്ളം ഒഴിവാക്കുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്.