കണ്ണൂര്‍: സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതക്കുന്നു. കണ്ണൂര്‍ ജില്ലയിലും കനത്ത മഴ തുടരുകയാണ്. പഴശ്ശി റിസർവോയറിന്‍റെയും വളപട്ടണം പുഴയുടെയും കരയിൽ താമസിക്കുന്നവരും പഴശ്ശി ഡാമിന്റെ കൈവഴികൾക്കു സമീപത്ത് ഉള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് കണ്ണൂര്‍ ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.