പട്ടയമില്ലാതെ താമസിക്കുന്ന ഇരിട്ടി പായം പഞ്ചായത്തിലുള്‍പ്പെട്ട 15 കുടുംബങ്ങളെ 2018 ലെ പ്രളയം അപ്പാടെ മുക്കിക്കളഞ്ഞിരുന്നു. രണ്ട് വീടുകള്‍ മാത്രമാണ് അന്ന് ബാക്കിയായത്.

കണ്ണൂര്‍: കര്‍ണാട വനമേഖലയില്‍ ഉരുള്‍ പൊട്ടിയതിന് പിന്നാലെ കനത്ത മഴ തുടരുന്നതോടെ കണ്ണൂര്‍ കൂട്ടുപുഴയില്‍ ജീവന്‍ കയ്യില്‍ പിടിച്ചാണ് കുടുംബങ്ങള്‍ താമസിക്കുന്നത്. 2018ലെ പ്രളയത്തില്‍ വീട് തകര്‍ന്ന പായം പഞ്ചായത്തിലെ 15 കുടുബങ്ങള്‍ക്ക് വീട് നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം രണ്ട് കൊല്ലമായും നടപ്പായില്ല.

ടടഓരോ മഴക്കാലരാത്രിയും പേടിയാണ്. കാട്ടിനകത്ത് ഉരുള്‍പൊട്ടിയാല്‍ കുത്തിയൊലിച്ചെത്തുന്ന പാറയും മരങ്ങളും വിഴുങ്ങിയേക്കാമെന്ന്..'' പ്രദേശ വാസിയായ സക്കീന പറഞ്ഞു. 

കേരളം നമ്മുടെതെന്നും കര്‍ണ്ണാടകം അവരുടെതെന്നും പതിറ്റാണ്ടുകളായി തര്‍ക്കിക്കുന്ന അതിര്‍ത്തി ഭൂമി. ഇവിടെ പട്ടയമില്ലാതെ താമസിക്കുന്ന ഇരിട്ടി പായം പഞ്ചായത്തിലുള്‍പ്പെട്ട 15 കുടുംബങ്ങളെ 2018 ലെ പ്രളയം അപ്പാടെ മുക്കിക്കളഞ്ഞിരുന്നു. രണ്ട് വീടുകള്‍ മാത്രമാണ് അന്ന് ബാക്കിയായത്.

പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി ഈ 15 കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കാമെന്ന് ഹിന്ദുസ്ഥാന്‍ ലിവര്‍ കമ്പനി സര്‍ക്കാരിന് വാഗ്ദാനം നല്‍കിയിരുന്നു. ക്ലിയന്തറയില്‍ സ്ഥലം ഏറ്റെടുത്തതല്ലാതെ ഇതുവരെ വേറൊന്നും നടന്നില്ല. പലരും ബന്ധുവീട്ടിലും വാടക വീട്ടിലുമൊക്കെ കഴിയുന്നു. ഒരു വഴിയുമില്ലാത്ത മൂന്ന് കുടുംബങ്ങള്‍ക്ക് മഴക്കാലമായാല്‍ കേറിക്കിടക്കാന്‍ പഞ്ചായത്ത് കൊടുത്ത വീടിന്റെ അവസ്ഥ അത്രമേല്‍ പരിതാപകരമാണ്.