താമരശ്ശേരി ചുരത്തിലൂടെ നാളെ മുതല്‍ രണ്ടാഴ്ചത്തേക്കാണ് മള്‍ട്ടി ആക്സില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്

കോഴിക്കോട്: താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മൾട്ടി ആക്സിൽ ട്രക്കുകൾക്ക് മെയ് 14 മുതല്‍ നിയന്ത്രണം. രണ്ടു ആഴ്ചത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 

നേരത്തേ ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അറിയിച്ചിരുന്നെങ്കിലും പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്തു താമരശ്ശേരി ചുരം റോഡിൽ യാത്ര വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചതായി ജില്ലാ കളക്ടർ അറിയിക്കുകയായിരുന്നു. ട്രക്കുകള്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി തിരിച്ചു പോകേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവു അറിയിച്ചു.