ഇരുവർക്കും മുന്‍പ് സ്ട്രോക്ക് ഉണ്ടായിട്ടുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇരുവരും ഉള്ളത്. 

ചേര്‍ത്തല: മിനിറ്റുകളുടെ വ്യത്യാസത്തില്‍ തളർന്നുവീണ സഹോദരങ്ങള്‍ ഗുരുതരാവസ്ഥയില്‍. മരുത്തോർവട്ടം തണ്ണീര്‍മുക്കം മുണ്ടുപറമ്പില്‍ ബാബുവിന്‍റെ മക്കളായ സുബീഷും സുബിലാലുമാണ് തെരഞ്ഞെടുപ്പ് ദിവസം തളര്‍ന്നുവീണത്. 

തെരഞ്ഞെടുപ്പ് ദിവസം അച്ഛനേയും അമ്മയേയും വോട്ട് ചെയ്യുന്നതിന് കൊണ്ടുപോകാനായി വരുന്നവഴി സുബിലാല്‍ തളർന്നുവീഴുകയായിരുന്നു. സുബിലാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ട സുബീഷും തളര്‍ന്നുവീണു. ഇരുവർക്കും മുന്‍പ് സ്ട്രോക്ക് ഉണ്ടായിട്ടുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇരുവരും ഉള്ളത്. മൂന്നോളം ശസ്ത്രക്രിയകള്‍ ഇപ്പോള്‍തന്നെ നടത്തി. 

സഹോദരങ്ങളുടെ ചികിത്സക്കായ് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ ചെയര്‍മാനായും പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ പി എസ് ജ്യോതിസ് കണ്‍വീനറായുമുള്ള സഹായ സമിതിക്ക് രൂപം നകിയിട്ടുണ്ട്. സഹായം നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇരുവരുടെയും അച്ഛന്‍ ബാഹുലേയന്‍റെ (ബാബു) എസ് ബി ഐ യുടെ ചേര്‍ത്തല സൗത്ത് ബ്രാഞ്ചിലുളള അക്കൗണ്ടില്‍ പണം നിക്ഷേപിക്കാം.

അക്കൗണ്ട് നമ്പര്‍ - 20344714936 
IFSC - SBIN0011916