മരുന്നിനും ചികിൽസയ്ക്കും പോലും സഹായം വേണ്ട സ്ഥിതിയിലാണ് ഇപ്പോൾ ഈ കുടുംബം. 

കൊല്ലം: കൊല്ലം പുന്തലത്താഴത്ത് കടക്കെണിയിലായ നിർധന കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. ജപ്തി ഭീഷണിയിലാണ് രോ​ഗം തളർത്തിയ കുടുംബം. വൃക്കരോഗിയായ രാജേന്ദ്രൻ പിള്ളയും മസ്തിഷ്ക മുഴ ശസ്ത്രക്രിയയിലൂടെ നീക്കി തുടർ ചികിൽസ നടത്തുന്ന ഭാര്യ ഷീജാകുമാരിയുമാണ് കരുണയുള്ളവരുടെ സഹായത്തിനായി കൈ നീട്ടുന്നത്. വീടുവയ്ക്കാൻ ഗ്രാമവികസന സഹകരണ ബാങ്കിൽ നിന്നെടുത്ത 8 ലക്ഷം രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങി. മരുന്നിനും ചികിൽസയ്ക്കും പോലും സഹായം വേണ്ട സ്ഥിതിയിലാണ് ഇപ്പോൾ ഈ കുടുംബം. 

കണ്ണിന് കാഴ്ചയുണ്ടായിരുന്നെങ്കിൽ ഭിക്ഷയെങ്കിലും എടുക്കാൻ പോകാമായിരുന്നു എന്നാണ് രാജേന്ദ്രൻ പിള്ളയുടെ ദൈന്യത നിറഞ്ഞ വാക്കുകൾ. ലോണെടുത്ത് വീട് വെച്ചതിന് ശേഷമാണ് രോ​ഗബാധിതനായത്. ഡയാലിലിസ് ചെയ്യാൻ പോകുന്നതിന് ഓട്ടോക്കൂലി മാത്രം 500 രൂപ വേണം. എട്ട് ലക്ഷം രൂപയാണ് ലോണെടുത്തതെങ്കിലും കുടിശികയെല്ലാം ചേർത്ത് 10 ലക്ഷത്തിന് മുകളിലായി എന്നും ഷീജാകുമാരി പറയുന്നു. സുമനസുകൾ സഹായിച്ചാൽ ഈ കുടുംബത്തിന് അതൊരു സഹായമാകും. 

Account Details

SHEEJA KUMARI O
CENTRAL BANK OF INDIA
A/C NO: 3289038466
IFSC: CBIN 0281172
BRANCH: KADAPPAKKADA

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്