ജനവാസ മേഖലയായതിനാൽ പ്രദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൽപറ്റ: വയനാട് പനമരത്ത് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി. പനമരം പുഞ്ചവയലിലെ കൃഷിയിടത്തിലാണ് നാല് കാട്ടാനകൾ ഉള്ളത്. ആനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ തുടങ്ങിയതായി വനംവകുപ്പ് അറിയിച്ചു. ജനവാസ മേഖലയായതിനാൽ പ്രദേശവാസികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുത്, സഹകരിക്കണം എന്നാണ് നിർദേശം. അതേ സമയം സ്ഥലത്ത് വൻപ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. കാട്ടാനയിറങ്ങുന്നത് പതിവാണെങ്കിലും കൃഷി നശിപ്പിക്കുന്നതിൽ നാട്ടുകാർ രോഷാകുലരാണ്.

