മുരളീധരനെ 40 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയൊടുക്കാനും ഉക്കാമാക്കയെ 16 വർഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയൊടുക്കാനുമാണ് ശിക്ഷിച്ചത്.
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി 18 കോടിയുടെ ഹെറോയിൻ കടത്തിയ കേസിൽ രണ്ടുപേരെ കോടതി കഠിന തടവിന് ശിക്ഷിച്ചു. നൈജീരിയൻ സ്വദേശി ഉക്കാമാക്ക ഇമ്മാനുവേൽ ഒബിഡ, പെരിന്തൽമണ്ണ സ്വദേശിയായ മുരളീധരൻ എന്നിവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. മുരളീധരനെ 40 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയൊടുക്കാനും ഉക്കാമാക്കയെ 16 വർഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയൊടുക്കാനുമാണ് ശിക്ഷിച്ചത്.
2022 ആഗസ്റ്റ് 21 ന് സിംബാവെയിലെ ഹരാരയിൽ നിന്നും ദോഹ വഴി നെടുമ്പാശേരിയിൽ വന്നിറങ്ങിയ മുരളീധരന്റെ ബാഗേജിൽ നിന്നുമാണ് 18 കിലോ ഹെറോയിൻ കസ്റ്റംസ് പിടിച്ചെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിലാണ് ദില്ലി വിമാനത്താവളത്തിൽ മയക്കുമരുന്ന് ഏറ്റുവാങ്ങാനെത്തിയ ഉക്കാമാക്കയെക്കുറിച്ച് വിവരം ലഭിച്ചതും അറസ്റ്റ് ചെയ്തതും.
https://www.youtube.com/watch?v=Ko18SgceYX8
