ശബരിമലയിലെ ജലദൗർലഭ്യം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. ശബരിമല നട വിഷു പൂജകൾക്കായി നാളെ തുറക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം ബെഞ്ചിന്‍റെ നിർദേശം. 

കൊച്ചി: കല്ലാർ-കക്കി ഡാമുകൾ തുറക്കാൻ ഹൈക്കോടതി നിർദേശം.ശബരിമലയിലെ ജലദൗർലഭ്യം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. വിഷു പൂജകൾക്കായി ശബരിമല നട നാളെ തുറക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം ബെഞ്ചിന്‍റെ നിർദേശം.

ശബരിമലയിൽ കടുത്ത കുടിവെള്ളക്ഷാമം നേരിടുമെന്ന് സ്പെഷ്യൽ കമ്മീഷൻ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ഡാമുകൾ ഉടനടി തുറക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. മണ്ഡല മകരവിളക്കിന് ശേഷം ശബരിമലയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് വിഷു പൂജയ്ക്കാണ്.