രണ്ട് കൊല്ലം മുമ്പാണ് പീഡനം നടന്നത്. കുട്ടി സ്കൂളിൽ കൗൺസിലറോട് വെളിപ്പെടുത്തിയതോടെയാണ് പൊലീസ് കേസെടുത്തത്.
തൃശൂർ : പോക്സോ കേസിൽ ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് ഉൾപടെ രണ്ട് പേർ അറസ്റ്റിൽ. 11 കാരിയെ പീഡിപ്പിച്ച കേസിൽ ഹിന്ദു ഐക്യവേദി നേതാവ് വി.ജി.ബാലകൃഷ്ണൻ, വിയ്യൂർ സ്വദേശി രാജൻ എന്നിവരെയാണ് വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കൊല്ലം മുമ്പാണ് പീഡനം നടന്നത്. കുട്ടി സ്കൂളിൽ കൗൺസിലറോട് വെളിപ്പെടുത്തിയതോടെയാണ് പൊലീസ് കേസെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
