എൻഎസ്എസ് കോളെജ് റോഡിലേക്കുള്ള വീട്ടിലേക്ക് മടങ്ങാൻ റോഡ് മുറിച്ചു കടക്കുമ്പോഴാണ് കരമന ഭാഗത്തു നിന്നും പാപ്പനംകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിടിച്ചു തെറിപ്പിച്ചത്.
തിരുവനന്തപുരം : കരമന-കളിയിക്കാവിള പാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികൻ കാറിടിച്ച് മരിച്ചു. കരമന നീറമൺകര 44-ാം കോളനിയിൽ സി. മണിയൻ(79) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നീറമൺകര സിഗ്നലിന് മുന്നിലായിരുന്നു അപകടം. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജോലി നോക്കുന്ന മണിയൻ രാത്രി ജോലി കഴിഞ്ഞ് എൻഎസ്എസ് കോളെജ് റോഡിലേക്കുള്ള വീട്ടിലേക്ക് മടങ്ങാൻ റോഡ് മുറിച്ചു കടക്കുമ്പോഴാണ് കരമന ഭാഗത്തു നിന്നും പാപ്പനംകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിടിച്ചു തെറിപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ മണിയനെ മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ:പരേതയായ അംബിക. മക്കൾ:ഹരികുമാർ,അനിൽകുമാർ,രമ. മരുമക്കൾ: അഞ്ജു, അനിൽകുമാർ
