ലോറി സെപ്റ്റിക് ടാങ്കിലേക്ക് മറിഞ്ഞു, പട്ടം കേന്ദ്രീയ വിദ്യാലയത്തിന് ഇന്ന് അവധി
ലോറി മറിഞ്ഞതോടെ വാഹനത്തിന്‍റെ ക്ലീനർ മാർത്താണ്ഡം സ്വദേശി സെൽവൻ വാഹനത്തിന്റെ അടിയിൽ കുടുങ്ങി. ഇയാളെ ഏറെ നേരത്തെ പരിശ്രമതിനൊടുവിലാണ് അഗ്നിശമന സേന രക്ഷപ്പെടുത്തിയത്.
തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയത്തിന് ഇന്ന് അവധി. ചില സാങ്കേതിക കാരണങ്ങളാൽ പട്ടം കേന്ദ്രീയ വിദ്യാലയത്തിന് ഇന്ന് (ഓഗസ്റ്റ് - 30) അവധിയായിരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ലോറി സെപ്റ്റിക് ടാങ്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തെത്തുടർന്നാണ് ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. സ്കൂളിലേക്ക് എം സാൻഡ് കയറ്റിവന്ന ലോറി അവിടുത്തെ സെപ്റ്റിക് ടാങ്കിൽ ലോഡുമായി മറിയുകയായിരുന്നു.
ലോറി മറിഞ്ഞതോടെ വാഹനത്തിന്‍റെ ക്ലീനർ മാർത്താണ്ഡം സ്വദേശി സെൽവൻ വാഹനത്തിന്റെ അടിയിൽ കുടുങ്ങി. ഇയാളെ ഏറെ നേരത്തെ പരിശ്രമതിനൊടുവിലാണ് വിവരമറിഞ്ഞെത്തിയ അഗ്നിശമന സേന രക്ഷപ്പെടുത്തിയത്. പത്തടി ആഴവും 20 അടി നീളവും ഉള്ള കൂറ്റൻ ടാങ്കിന്റെ വലിയ സ്ലാബുകൾ ക്ലീനറുടെ ശരീരത്തിന് പുറത്തായി കിടക്കുന്ന നിലയിലായിരുന്നു. വലിയ പരിക്കുകളേൽക്കാതെയാണ് അഗ്നിശമന സേന ക്ലീനറെ പുറത്തെടുത്തത്.
Read More : റോഡിൽ നിർത്തിയിട്ട കാറുകളിൽ കൂട്ട മോഷണം, ചില്ല് തകർക്കാൻ പ്രത്യേക ഉപകരണം; ലാപ്ടോപ്പുകളും ബാഗുമടക്കം കവർന്നു