കണ്ണൂർ: ശക്തമായ കാറ്റിൽ കണ്ണൂർ ജില്ലയിലെ മയ്യിൽ,പാനൂർ എന്നീ പ്രദേശങ്ങളിൽ വ്യാപകനാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് രണ്ട് വീടുകൾ പൂർണമായും തകർന്നു. പാനൂരിൽ ഇന്നലെ രാത്രി പതിനൊന്നരക്കും മയ്യിലിൽ ഇന്ന് പുലർച്ചെയുമാണ് ശക്തമായ കാറ്റടിച്ചത്. നിരവധി വീടുകൾക്ക് കേടുപാടുകളുണ്ട്.

ഇവിടങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടിവീണ് വൈദ്യുതി സംവിധാനം താറുമാറായി. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങി കൃഷികൾ നശിച്ചു. റോഡിലേക്ക് മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. തുടർന്ന് ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് മരങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു.