Asianet News MalayalamAsianet News Malayalam

മൂന്നാറിലെ വിസ്മയ കാഴ്ചയായിരുന്ന തേൻമരം നിലംപൊത്തി

മൂന്നാറിലെ വിസ്മയ കാഴ്ചയായ തേൻ മരം നിലംപൊത്തി. ഇനി തേനൂറും കാഴ്ചകളില്ല മാട്ടുപ്പെട്ടി ഫോട്ടോ പൊയിന്റിൽ

honey tree fell in Munnar idukki
Author
Munnar, First Published Aug 5, 2020, 5:35 PM IST

ഇടുക്കി: മൂന്നാറിലെ വിസ്മയ കാഴ്ചയായ തേൻ മരം നിലംപൊത്തി. ഇനി തേനൂറും കാഴ്ചകളില്ല മാട്ടുപ്പെട്ടി ഫോട്ടോ പൊയിന്റിൽ. തെക്കിന്റെ കാശ്മീരിൽ എത്തുന്നവർക്ക് മനസിൽ മധുരം വിതറുന്ന കാഴ്ചയായിരുന്നു ഫോട്ടോ പോയിന്റിലെ തേൻ മരം. 

honey tree fell in Munnar idukki

കൂറ്റൻ മരത്തിൽ കൂടുകൂട്ടിയിരിക്കുന്ന തേനീച്ചക്കൂട്ടം നവമാധ്യമങ്ങൾ ഉൾപ്പെടെ ചർച്ചയായിരുന്നു. തേനീച്ചയും തേൻകൂടം പാഠങ്ങളിൽ മാത്രം വായിച്ച് പരിചയമുള്ള കുരുന്നുകൾക്കും വിനോദ സഞ്ചാരത്തിനായി മൂന്നാറിൽ എത്തുമ്പോൾ ഇവ നേരിട്ട് കണ്ടറിയാനുള്ള അത്ഭുത കാഴ്ച കൂടിയായിരുന്നു.

honey tree fell in Munnar idukki

അതേസമയം പൂവുകൾ തോറും നുകരുന്ന തേനുമായി എത്തുന്ന തേനീച്ചകളുടെ ആവാസ കേന്ദ്രം കൂടിയാണ് നഷ്ടമായത്. മൂന്നാറിൽ ടൂറിസത്തിന്റെ തേനൂറും കാഴ്ചകൾ ഇനി ഇല്ല . മൂന്നാറിൽ നഷ്ടങ്ങളുടെ പട്ടികയിൽ ഇനി ഈ തേൻമരവും ഓർമ്മകളാവുന്നു.

Follow Us:
Download App:
  • android
  • ios