ആലപ്പുഴ: എരിക്കാവിൽ ആശുപത്രിയിലെ ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കാർത്തികപ്പള്ളി സർക്കാർ ആയുർവേദ ആശുപത്രിയിലെ താൽകാലിക ജീവനക്കാരി അരുണ (32) ആണ് മരിച്ചത്. 

ആശുപത്രിയിലെ മരുന്ന് ഇവർ അനുവാദം ഇല്ലാതെ പുറത്തേക്ക് കൊടുത്തെന്ന് പരാതി ഉയർന്നിരുന്നു. ഇതിൽ പഞ്ചായത്ത് അധികൃതരും ഡോക്ടറും ഇവരെ ശകാരിക്കുകയും നടപടി ഉണ്ടാകുമെന്ന് പറയുകയും ചെയ്തു. ഇതിൽ മനം നൊന്താണ് ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചില പേരുകൾ സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.