കോഴിക്കോട്: താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്തെ ഹോട്ടൽ ജീവനക്കാരന് നേരെ മുഖം മൂടി ആക്രമ‌ണം. ശ്രീഹരി ഹോട്ടൽ ജീവനക്കാരനും ഹോട്ടൽ ഉടമ ശ്രീഹരി ശ്രീധരന്റെ സഹോദരനുമായ ചപ്പങ്ങാതോട്ടത്തിൽ രാധാകൃഷ്ണനു നേരെയാണ് ആക്രമം നടന്നത്. ഇന്നു രാവിലെ 5.15ന് തന്റെ വീട്ടിൽ നിന്നും കടയിലേയ്ക്ക് വരുന്ന വഴി താമരശ്ശേരി കൃഷിഭവൻ റോഡിന് സമീപത്തു വച്ചായിരുന്നു സംഭവം. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മൂന്നു പേരടങ്ങുന്ന മുഖം മറച്ച സംഘമാണ് തന്നെ ആക്രമിച്ചതെന്ന് രാധാകൃഷ്ണൻ പറഞ്ഞു. തന്റെ അറിവിൽ ഏതെങ്കിലും തരത്തിലുള്ള ശത്രുക്കൾ ഉള്ളതായി അറിയില്ലെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ പ്രതികളെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.