Asianet News MalayalamAsianet News Malayalam

ഹോട്ടലില്‍ നിന്ന് മാനിറച്ചി; എംഎച്ച്ആര്‍എ മുന്‍ പ്രസിഡന്‍റ് അറസ്റ്റില്‍

റിസോർട്ടിൽ നിന്ന് നാല് കിലോ മാനറിച്ചിയും കണ്ടെടുത്തിട്ടുണ്ട്. ലക്ഷ്മിയിലെ ഇയാളുടെ റിസോർട്ടിൽ വന്യമൃഗങ്ങളുടെ ഇറച്ചി സന്ദർശകരുടെ സൽക്കാരങ്ങളിൽ വിളമ്പുന്നതായി ഫോറസ്റ്റ് അധിക്യതർക്ക് വിവരം ലഭിച്ചിരുന്നു

hotel owner arrested for deer meat sale
Author
Idukki, First Published Nov 26, 2018, 8:26 AM IST

ഇടുക്കി: ഹോട്ടലില്‍ മാനിറച്ചി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടൽ ആന്‍റ്  റിസോർട്ട് അസോസിയേഷൻ മുൻ പ്രസിഡന്‍റും [എംഎച്ച്ആര്‍എ] ഹോട്ടൽ ഉടമയുമായ പൊട്ടംകുളം ദിലീപിനെ ഫോറസ്റ്റ് അധികൃതർ കസ്റ്റഡിയിലെടുത്തു.  റിസോർട്ടിൽ നിന്ന് നാല് കിലോ മാനറിച്ചിയും കണ്ടെടുത്തിട്ടുണ്ട്.

ലക്ഷ്മിയിലെ ഇയാളുടെ റിസോർട്ടിൽ വന്യമൃഗങ്ങളുടെ ഇറച്ചി സന്ദർശകരുടെ സൽക്കാരങ്ങളിൽ വിളമ്പുന്നതായി ഫോറസ്റ്റ് അധിക്യതർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് അധികൃതർ പരിശോധനകൾ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ രാത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് റിസോർട്ടിൽ നിന്ന് മാനിച്ചി കണ്ടെത്തിയത്.

ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.  മൂന്നാറിലെ മുന്തിയ ഹോട്ടലുകളിലും ഇത്തരത്തിൽ വന്യമൃഗങ്ങളുടെ ഇറച്ചി സന്ദർശകർക്ക് നൽകുന്നുണ്ട്. ഇത്തരം റിസോർട്ടുകളിൽ ഇയാൾ തന്നെയാവും ഇറച്ചി വിതരണം നടത്തുന്നതെന്നാണ് വനപാലകർക്ക് ലഭിച്ചിരിക്കുന്ന വിവരം.

Follow Us:
Download App:
  • android
  • ios