അപകട ഭീഷണി ഉയര്‍ത്തിയിരുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി അധികൃതര്‍ക്ക് പലപ്രാവശ്യം പരാതി നല്‍കിയിരുന്നു.

മാവേലിക്കര: കെഎസ്ഇബിയുടെ അനാസ്ഥ മൂലം ശക്തമായ കാറ്റിലും മഴയിലും മാവേലിക്കര കൊച്ചുപറമ്പില്‍ മുക്കിന് സമീപം വീടിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണ് കനത്ത നാശനഷ്ടം. കൊറ്റാര്‍കാവ് പടിപ്പുരയ്ക്കല്‍ കൃഷ്ണന്‍ കുട്ടിയുടെ വീടിനു മുകളിലേക്കാണ് സമീപത്തെ കെ.എസ്.ഇ.ബി ഓഫീസ് വളപ്പില്‍ നിന്ന പാഴ്മരം ഒടിഞ്ഞുവീണത്. 

പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വലിയ ശബ്ദത്തോടെ വീടിനു മുകളിലേക്ക് മരം ഓടിഞ്ഞുവീഴുകയായിരുന്നു. ഒരു മുറി പൂര്‍ണ്ണമായും നശിക്കുകയും വീടിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അപകട ഭീഷണി ഉയര്‍ത്തിയിരുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി അധികൃതര്‍ക്ക് പലപ്രാവശ്യം പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്ന് കൃഷ്ണന്‍കുട്ടി ആരോപിച്ചു.