മാവേലിക്കര: മാവേലിക്കര പ്രായിക്കരയില്‍  കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും  കാറ്റിലും വീട് തകര്‍ന്നു. പ്രായിക്കര കുറ്റിയാര്‍ മലയില്‍ കെ.പി.മാത്തന്റെ ഉടമസ്ഥതയിലുള്ള വീടാണ് ഭാഗീകമായി തകര്‍ന്നത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ ഉണ്ടായ ശക്തമായ കാറ്റിലും മഴിയിലുമാണ് അപകടം ഉണ്ടായത്. വീടിന്റെ അടുക്കളയുടെ ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

ഈ സമയം അടുക്കളഭാഗത്ത് മാത്തന്‍റെ ബന്ധുവായ യുവാവ് ഉണ്ടായിരുന്നെങ്കിലും വലിയശബ്ദം കേട്ടതിനെ തുടര്‍ന്ന് വെളിയിലേക്ക് ചാടി രക്ഷപെടുകയായിരുന്നു. ശക്തമായ കാറ്റില്‍ വലിയ ശബ്ദത്തോടെ അടുക്കളയുടെ മേല്‍ക്കൂര താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.