കൽപ്പറ്റ: പുൽപ്പള്ളിയിൽ ചക്ക പറിക്കുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കാപ്പി സെറ്റ് ചെറു പുള്ളിൽ വിജേഷിന്റെ ഭാര്യ രജനി (38) ആണ് മരിച്ചത്. ഉച്ചക്ക് വീട്ടുവളപ്പിൽ നിന്നും ചക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി സമീപത്തുള്ള വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. മൃതദേഹം പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.