മാന്നാര്‍: വൈദ്യുതി ഓഫീസ് പരിസരത്തുനിന്നും കിട്ടിയ സ്വര്‍ണമാല തിരികെ നല്‍കി മാതൃകയായി വീട്ടമ്മ. കുട്ടമ്പേരൂര്‍ ഉമാനിവാസിലെ ശാന്തമ്മയ്ക്കാണ് മാന്നാര്‍ കെഎസ്ഇബി ഓഫീസ് വളപ്പില്‍ നിന്നും സ്വര്‍ണമാല കിട്ടിയത്. കടമ്പൂര്‍ പടനാശേരില്‍ പടീറ്റതില്‍ ശശികലയുടെതായിരുന്നു മാല.

വൈദ്യുതി ബില്ല് അടയ്ക്കാനെത്തിയ ശാന്തമ്മക്ക് ഓഫീസ് പരിസരത്തുനിന്നാണ് മാല കിട്ടിയത്. മാല മാന്നാര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. വിവരമറിഞ്ഞെത്തിയ മാലയുടെ ഉടമ ശശികല സ്റ്റേഷനിലെത്തി എസ്‌ഐ യുടെ സാന്നിധ്യത്തില്‍ ശാന്തമ്മയില്‍ നിന്നും സ്വര്‍ണമാല ഏറ്റുവാങ്ങി.