ട്രോളി ബാഗിലൂടെയാണ് പ്രതികള്‍ കഞ്ചാവ് കടത്തിയത്. പ്രതികള്‍ ക്രിമിനൽ കേസിൽ ഉള്‍പ്പെട്ടെവരാണെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം:തിരുവനന്തപുരം പവർഹൗസിൽ ജംഗ്ഷനിൽ വൻ കഞ്ചാവ് വേട്ട. നാല് പേരിൽ നിന്നായി 13 കിലോ കഞ്ചാവ് പിടികൂടി. ബീമാപ്പള്ളി സ്വദേശി അൻസാരി, ഷരീഫ്, ഓട്ടോഡ്രൈവർ ഫൈസൽ, ബാലരാമപുരം സ്വദേശി സജീർ എന്നിവരെയാണ് പിടികൂടിയത്. രാവിലെ 10മണിയോടെയായിരുന്നു സംഭവം. അനന്തപുരി എക്സ്‍പ്രസിൽ വന്ന ശേഷം ഓട്ടോയിൽ കയറുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ട്രോളി ബാഗിലൂടെയാണ് പ്രതികള്‍ കഞ്ചാവ് കടത്തിയത്. പ്രതികള്‍ ക്രിമിനൽ കേസിൽ ഉള്‍പ്പെട്ടെവരാണെന്ന് പൊലീസ് അറിയിച്ചു.

എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് സ്‍ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ ഓട്ടോയില‍ കയറുന്നതിനിടെ പിടികൂടുകയായിരുന്നുവെന്നും ട്രോളി ബാഗിനുള്ളില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നുവെന്നും പലര്‍ക്കായി വിതരണം ചെയ്യുന്നതിനായാണ് കഞ്ചാവ് ഇവര്‍ എത്തിച്ചിരുന്നതെന്നും അസി.എക്സൈസ് കമ്മീഷണര്‍ അനികുമാര്‍ പറഞ്ഞു.

'കൈപിടിച്ച്' തെലങ്കാന, 'സൂപ്പര്‍സ്റ്റാറായി' രേവന്ത് റെഡ്ഡി, വിജയമുറപ്പിച്ചതിന് പിന്നാലെ റോഡ് ഷോ

Asianet News Live | Election Results | ബിജെപി മുന്നേറ്റം | Latest News #asianetnews