Asianet News MalayalamAsianet News Malayalam

ഓട വൃത്തിയാക്കുന്നതിൽ സുരക്ഷാവീഴ്ച: കോഴിക്കോട് നഗരസഭക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

മാവൂർ റോഡിന് സമീപമുള്ള ഓട വ്യത്തിയാക്കാനാണ് സുരക്ഷാ ഉപകരണങ്ങൾ നൽകാതെ നഗരസഭ, ജീവനക്കാരെ നിയോഗിച്ചത്.

human right commission send letter to kozhikode corporation
Author
Kozhikode, First Published Jul 23, 2020, 11:36 PM IST

കോഴിക്കോട്: യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ ഓട വ്യത്തിയാക്കാൻ തൊഴിലാളികളെ നിയോഗിച്ച കോഴിക്കോട് നഗരസഭക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു. മാവൂർ റോഡിന് സമീപമുള്ള ഓട വ്യത്തിയാക്കാനാണ് സുരക്ഷാ ഉപകരണങ്ങൾ നൽകാതെ നഗരസഭ, ജീവനക്കാരെ നിയോഗിച്ചത്. 

മേയറുടെയും നഗരസഭാ സെക്രട്ടറിയുടെയും മേൽ നോട്ടത്തിലാണ് ഓട വ്യത്തിയാക്കിയത്. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ നടപടികളിലേക്ക് പ്രവേശിച്ചത്. സംഭവത്തില്‍  നഗരസഭാ സെക്രട്ടറി വിഷയം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. 

കൊവിഡ് വ്യാപിക്കുന്നതിനിടയിൽ ഇത്തരത്തിൽ ജീവനക്കാരെ നിയോഗിച്ചത് തെറ്റാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ജീവിക്കാനുള്ള അവകാശം ഭരണഘടനാ ദത്തമാണെന്നും അതിന്റെ ലംഘനമാണ് ഇവിടെ സംഭവിച്ചതെന്നും കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. 

Follow Us:
Download App:
  • android
  • ios