കോഴിക്കോട്: കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിൽ അസ്ഥികൂടം കണ്ടെത്തി. ഇരിങ്ങല്ലൂർ ശ്മശാനത്തിന് സമീപമാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തിൽ പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.