കുക്കറിന്റെ അടപ്പുപയോഗിച്ച് തലക്ക് അടിച്ചു, ഭാര്യയെ കൊല്ലാൻ ശ്രമം, കോട്ടയത്ത് ഭർത്താവ് അറസ്റ്റിൽ
വീട്ടിലുണ്ടായിരുന്ന പ്രഷർ കുക്കറിന്റെ അടപ്പ് കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.

കോട്ടയം: ഗാന്ധിനഗറിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ണമ്പള്ളി സ്വദേശി നിസാം എന്നയാളെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.വീട്ടിൽ വച്ച് കുടുംബ പ്രശ്നത്തിന്റെ പേരില്‍ ഭാര്യയുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് വീട്ടിലുണ്ടായിരുന്ന പ്രഷർ കുക്കറിന്റെ അടപ്പ് കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് കേസ്.
അസമയത്തെ വെടിക്കെട്ട് നിരോധനം: ഉത്തരവിൽ വ്യക്തതയില്ല, റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ