ആശുപത്രിയിലേക്ക് പോകാന്‍ വേണ്ടി ട്രയിന്‍ കയറുന്നതിനായി പാളം മുറിച്ച് കടക്കവേ ഭാര്യയുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് ട്രയിനിടിച്ച് മരിച്ചു. ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു. പരപ്പനങ്ങാടിയാണ് സംഭവം. 

കണ്ണൂര്‍: ആശുപത്രിയിലേക്ക് പോകാന്‍ വേണ്ടി ട്രയിന്‍ കയറുന്നതിനായി പാളം മുറിച്ച് കടക്കവേ ഭാര്യയുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് ട്രയിനിടിച്ച് മരിച്ചു. ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു. പരപ്പനങ്ങാടിയാണ് സംഭവം. പരപ്പനങ്ങാടി കരിങ്കല്ലത്താണി വലിയ പടിയേക്കല്‍ മുഹമ്മദ് കോയ (60) ആണ് മരിച്ചത്. പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ (10.8.2018) രാവിലെയാണ് സംഭവം. 

കോഴിക്കോട് ആശുപത്രിയില്‍ പോകാനായി മുഹമ്മദ് കോയയും ഭാര്യ ഖദീജയും പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍ മുറിച്ചു കടക്കവേ എതിരേ വന്ന ട്രയിനിടിച്ചാണ് മുഹമ്മദ് കോയ മരിച്ചത്. കൂടെയുണ്ടായിരുന്ന ഖദീജ ട്രയിന്‍ കണ്ട് പാളത്തില്‍ നിന്നും ചാടി രക്ഷപ്പെട്ടെങ്കിലും മുഹമ്മദ്കോയയ്ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. പരപ്പനങ്ങാടി പാലത്തിങ്ങലില്‍ ഓട്ടോ ഡ്രൈവറാണ് മുഹമ്മദ്‌കോയ. മക്കള്‍ നൗഫല്‍, മുംതാസ്, ഇഖ്ബാല്‍, സുലൈഖ, ശരീഫ്. സമീര്‍, മുജീബ് എന്നിവര്‍ മരുമക്കളാണ്.