കോഴിക്കോട് കൊയിലാണ്ടി പൊയിൽക്കാവിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊയീൽക്കാവ് ബീച്ചിലെ സുധ (58) ആണ് കൊല്ലപ്പെട്ടത് 

കോഴിക്കോട്: മധ്യവയസ്‌കനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി പൊയില്‍ക്കാവിലാണ് ദാരുണ സംഭവം നടന്നത്. പൊയീല്‍ക്കാവ് ബീച്ചില്‍ നാലുസെന്റ് കോളനിയില്‍ സുധ(58)യാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ വെച്ച് വാക്കത്തി ഉപയോഗിച്ച് ഭര്‍ത്താവ് കുട്ടിക്കൃഷ്ണന്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷെഡില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് വാക്കത്തിയും കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിന് ശേഷം മരംവെട്ട് തൊഴിലാളിയായ കുട്ടികൃഷ്ണന്‍ ഒളിവില്‍പോയി. പ്രതിയെ പിടികുടുന്നതിനായി കൊയിലാണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.