കോട്ടയം: കോട്ടയത്ത് മീനടം മാളികപ്പടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണൊഴുക്കത്ത് എല്‍സിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.