ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ദമ്പതികൾ തമ്മിൽ കലഹമുണ്ടാകുന്നത് പതിവായിരുന്നു. പതിവുപോലെ ഇന്നലെയുണ്ടായ തർക്കമാണ് ജീവനെടുക്കുന്ന അവസ്ഥയിലേക്കെത്തിച്ചത്. തർക്കത്തിനിടെ വേലായുധൻ വേശുക്കുട്ടിയെ റൂമിലെത്തി വിറക് കൊള്ളി കൊണ്ട്തലങ്ങും വിലങ്ങും അടിച്ചു. ശേഷം ഉറങ്ങാൻ മറ്റൊരു റൂമിലേക്ക് പോയി.

പാലക്കാട്: കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. പാലക്കാട് കോട്ടായി ചേന്ദങ്കാട് സ്വദേശിനി വേശുക്കുട്ടിയാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയെന്ന് ബന്ധുവിനെ അറിയിച്ചതിന് പിന്നാലെ ഭർത്താവ് വേലായുധനെ കോട്ടായി പൊലീസെത്തി അറസ്റ്റ് ചെയ്തു. വിറക് കൊള്ളി കൊണ്ട് തലയ്ക്കടിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയത്. 

ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ദമ്പതികൾ തമ്മിൽ കലഹമുണ്ടാകുന്നത് പതിവായിരുന്നു. പതിവുപോലെ ഇന്നലെയുണ്ടായ തർക്കമാണ് ജീവനെടുക്കുന്ന അവസ്ഥയിലേക്കെത്തിച്ചത്. തർക്കത്തിനിടെ വേലായുധൻ വേശുക്കുട്ടിയെ റൂമിലെത്തി വിറക് കൊള്ളി കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. ശേഷം ഉറങ്ങാൻ മറ്റൊരു റൂമിലേക്ക് പോയി. രാവിലെ ഏഴു മണിയോടെ ചലനമറ്റ് കിടക്കുന്ന ഭാര്യയെ കണ്ട വേലായുധൻ തന്നെ കൊലപാതക വിവരം ബന്ധുവിനോട് നേരിട്ട് പറയുകയായിരുന്നു. ബന്ധുക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി വേലായുധനെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.

ട്രാഫിക് നിയമങ്ങളില്‍ മാറ്റം വരുത്തി; അബുദാബിയില്‍ വലിയ വാഹനങ്ങള്‍ക്ക് ഓവര്‍ടേക്കിങ്ങിന് അനുമതി

നിരന്തര കലഹത്തിന് അറുതി വരുത്താൻ ചെയ്ത കൊലയെന്നാണ് വേലായുധന്റെ മൊഴി. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് വേശുക്കുട്ടിയുടെ മരണത്തിന് കാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. 

https://www.youtube.com/watch?v=Ko18SgceYX8