'വീഡിയോ വാട്സാപ്പിൽ കിട്ടി, ഓട്ടോ പൊലീസിന് കൈമാറി, നിങ്ങൾക്കും അറിയിക്കാം', മേയറുടെ നടപടി മാലിന്യം തള്ളിയതിൽ
മുട്ടത്തറയ്ക്ക് സമീപം ഓട്ടോറിക്ഷയിൽ എത്തി മാലിന്യം തള്ളിയതിനെതിരെ നടപടി സ്വീകരിച്ചെന്ന് അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് മേയര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെ കര്‍ശന നടപടി തുടരുമെന്ന സന്ദേശം നൽകി മേയര്‍ ആര്യാ രാജേന്ദ്രൻ. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നതിന്റെ വിവരങ്ങൾ ജനങ്ങൾ കൈമാറിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കുന്നു. മുട്ടത്തറയ്ക്ക് സമീപം ഓട്ടോറിക്ഷയിൽ എത്തി മാലിന്യം തള്ളിയതിനെതിരെ നടപടി സ്വീകരിച്ചെന്ന് അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് മേയര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മേയറുടെ കുറിപ്പിങ്ങനെ...
മുട്ടത്തറയ്ക്ക് സമീപം കല്ലുമൂട് ഭാഗത്ത് നാഷണൽ ഹൈവേയിലെ ഓടയിൽ മാലിന്യ ചാക്കുകൾ കൊണ്ടുവന്ന് തള്ളുന്നതിന്റെ സിസിടിവി ദൃശ്യം വാട്‌സ്അപ്പിൽ ലഭിച്ചിരുന്നു. തുടർന്ന് നൈറ്റ് സ്ക്വാഡ്, സ്‌പെഷ്യൽ സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മാലിന്യം വലിച്ചെറിയാൻ ഉപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്തി. തുടർനടപടികൾക്കായി വാഹനം ഫോർട്ട് പൊലീസിന് കൈമാറി.
മാലിന്യം പൊതുനിരത്തിലും ജലാശയങ്ങളിലും വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടികളുമായാണ് നഗരസഭ മുന്നോട്ട് പോകുന്നത്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ ഫോട്ടോ/വീഡിയോ എന്റെ ഒഫീഷ്യൽ നമ്പറായ 9447377477ൽ അയച്ചു തന്നാൽ തുടർ നടപടികൾ സ്വീകരിക്കുന്നതാണ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം