ബൈക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി  പൊലീസിന്റെ പിടിയിലായി. വണ്ണാപുരം പുളിക്കത്തൊട്ടി സ്വദേശി മുറ്റത്തേരിൽ സുരേന്ദ്രനാണ് (55) പിടിയിലായത്. 

വണ്ടൂർ: ബൈക്കിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി ഇടുക്കി സ്വദേശി പൊലീസിന്റെ പിടിയിലായി. വണ്ണാപുരം പുളിക്കത്തൊട്ടി സ്വദേശി മുറ്റത്തേരിൽ സുരേന്ദ്രനാണ് (55) പിടിയിലായത്. 

Add Asianetnews as a Preferred SourcegooglePreferred

വണ്ടൂർ പൊലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വണ്ടൂർ സബ്‌സ്റ്റേഷൻ റോഡിൽ വച്ച് ബൈക്കിൽ ഒളിപ്പിച്ച് കടത്തിയ 1900 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.

ഇടുക്കിയിൽ നിന്നും ബസ് മാർഗ്ഗം നാട്ടിലെത്തിക്കുന്ന കഞ്ചാവ് 'ഇടുക്കി ഗോൾഡ്' എന്ന പേരിലായിരുന്നു വിൽപ്പന. യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു പ്രതി വിൽപന നടത്തി വരുന്നിരുന്നത്.