തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവ‍ർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

ഇടുക്കി: മലങ്കര അണക്കെട്ടിന്‍റെ അഞ്ച് ഷട്ടറുകൾ തുറന്നു. രാവിലെ എട്ട് മുതൽ ഘട്ടം ഘട്ടമായാണ് ഷട്ടറുകൾ തുറന്നത്. ഡാമിലെ ജലനിരപ്പ് 36.9 മീറ്ററായി നിജപ്പെടുത്തുന്നതിനാണ് നടപടി. മൂലമറ്റം നിലയത്തിൽ നിന്നുള്ള വൈദ്യുതോൽപ്പാദനം വർദ്ധിപ്പിച്ചതും വൃഷ്ടി പ്രദേശത്ത് മഴ കൂടിയതും നിമിത്തം ഡാമിന്‍റെ ജലസംഭരണിയിൽ വെള്ളം കൂടിയിരുന്നു. മഴ ശക്തമായാൽ പെട്ടെന്ന് ഡാം തുറക്കുന്നത് ഒഴിവാക്കാനാണ് ജലനിരപ്പ് നിയന്ത്രിക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവ‍ർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.