വാഹനത്തിലെ ഉപകരണങ്ങള്‍ നഷ്ടമായെന്നും പ്രകാശ് ആരോപിച്ചു.  ഇതിന് നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു പ്രകാശിന്‍റെ വാദം. 

ഇടുക്കി: പൊലീസ് സ്റ്റേഷനില്‍ വിചിത്രമായ പരാക്രമം നടത്തി യുവാവ്. ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലാണ് സംഭവം അരങ്ങേറിയത്. നെടുങ്കണ്ടം പാറത്തോട് സ്വദേശിയായ സബിന്‍ ഹൗസില്‍ പ്രകാശാണ് അഞ്ഞൂറു രൂപ നോട്ടുകള്‍ കീറിയത്.

മറ്റൊരു കേസുമായി ബന്ധപെട്ട് സ്റ്റേഷനില്‍ എത്തിയതായിരുന്നു പ്രകാശ്. പ്രകാശും സുഹൃത്തായ ശരത്കുമാറും ചേര്‍ന്ന് അടുത്തിടെ വാഹനം വാങ്ങിയിരുന്നു. എന്നാല്‍ പ്രകാശിനെ അറിയിക്കാതെ ശര്ത്കുമാര്‍ വാഹനം കടത്തികൊണ്ട് പോയെന്നാണ് പരാതി ഉയര്‍ന്നത്. ഇതേ തുടര്‍ന്ന്, ഇരുവരേയും നെടുങ്കണ്ടം പോലിസ് സ്‌റ്റേഷനിലേയ്ക്ക് വിളിച്ച് വരുത്തുകയായിരുന്നു. 

വാഹനത്തിലെ ഉപകരണങ്ങള്‍ നഷ്ടമായെന്നും പ്രകാശ് ആരോപിച്ചു. ഇതിന് നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു പ്രകാശിന്‍റെ വാദം. പൊലീസ് ഉദ്യോഗസ്ഥര്‍ ഇരുവരുമായി സംഭവങ്ങള്‍ സംസാരിക്കുന്നതിനിടെ നെടുങ്കണ്ടം സ്റ്റേഷനില്‍ വെച്ച് പ്രകാശും ശര്ത്കുമാറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി.

രൂക്ഷമായ വാക്ക് തര്‍ക്കത്തിലേക്ക് ഇത് നീങ്ങി. തുടര്‍ന്ന് പ്രകോപിതനായ പ്രകാശ് കൈയിലുണ്ടായിരുന്ന അഞ്ഞൂറ് രൂപയുടെ മൂന്ന് നോട്ടുകള്‍ കീറി എറിയുകയായിരുന്നു. പൊലീസുകാര്‍ക്ക് പിടിച്ചുമാറ്റാന്‍ അവസരം ലഭിക്കും മുന്‍പേ പ്രകാശ് മൂന്ന് നോട്ടുകളും കീറി എറിയുകയായിരുന്നു. ഇതോടെ പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിന്, പ്രകാശിനെതിരെ കേസെടുത്തു. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സ്ത്രീത്വത്തെ അപമാനിച്ച കേസ്: യൂട്യൂബർ സൂരജ് പാലാക്കാരന് ജാമ്യം; അനുവദിച്ചത് ക‍ര്‍ശന ഉപാധികളോടെ

അതേ സമയം ഇടുക്കി അടിമാലിയില്‍ വനംവകുപ്പ് ഡപ്യൂട്ടി റേയ്ഞ്ചറെ ഫോണില്‍ വിളിച്ച് ഭീഷണിപെടുത്തിയ സിപിഐ അടിമാലി മണ്ഡലം കമ്മിറ്റിയംഗം പ്രവീണ്‍ ജോസിനെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. 

പ്രവീണിനെ സസ്പെന്‍റ് ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു. നടപടി പാടില്ലെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ജില്ലാ കമ്മിറ്റിയെ സമീപിച്ച സാഹചര്യത്തിലും സിപിഐ ജില്ലാ സെക്രട്ടറി, കുറ്റക്കാരനെതിരെ നടപടിയുണ്ടാകുമെന്നാണ് ഉറച്ച് പറയുന്നത്. 

കൊച്ചി ധനുഷ്കോടി ദേശിയപാതയിലെ ചീയപ്പാറയില്‍ വനാതിര്‍ഥിയില്‍ കരിക്കുവിറ്റയാളെ പിടികൂടിയ വാളറ ഡപ്യൂട്ടി റേയ്ഞ്ചറെയാണ് പ്രവീണ്‍ ജോസ് ഭീഷണിപെടുത്തിയത്. ഇനി ആവര്‍ത്തിച്ചാല്‍ അടിമാലി ടൗണിലിട്ട് മര്‍ദ്ദിക്കുമെന്നായിരുന്നു ഭീഷണി. 

ഭാര്യയ്ക്ക് ക്രൂരമർദ്ദനം: മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗാർഹിക പീഡനത്തിന് കേസ്