വയനാട്: വയനാട്ടിൽ ആനക്കൊമ്പുമായി ഇടുക്കി സ്വദേശി പിടിയിൽ. മേപ്പാടി മുണ്ടക്കൈ 900 കണ്ടിക്ക് സമീപം കഴിഞ്ഞ ദിവസം ചരിഞ്ഞ ആനയുടെ കൊമ്പ് ഇയാൾ എടുത്തിരുന്നു. ഈ കൊമ്പുമായാണ് സൗത്ത് വയനാട് ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.