റോഡിന് സമീപത്തു നിന്ന കുട്ടിയെ, സിമന്റ് ഇഷ്ട്ടിക കയറ്റി പോകുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. ലോറി നിർത്താതെ പോകുകയും ചെയ്തു.

തൊടുപുഴ: ഇടുക്കി ചേറ്റുകുഴിയിൽ രണ്ടു വയസുകാരൻ ടിപ്പർ ലോറി ഇടിച്ചു മരിച്ചു. അസം സ്വദേശികളും അതിഥി തൊഴിലാളികളുമായ ദുലാൽ ഹുസൈൻ ഖദീജ ബീഗത്തിന്റെയും മകൻ മരുസ് റബ്ബാരി ആണ് മരിച്ചത്. 

റോഡിന് സമീപത്തു നിന്ന കുട്ടിയെ, സിമന്റ് ഇഷ്ട്ടിക കയറ്റി പോകുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. ലോറി നിർത്താതെ പോകുകയും ചെയ്തു. കുട്ടിയെയുമായി അമ്മയും ബന്ധുവും റോഡിലെത്തി. അതുവഴി എത്തിയ മറ്റൊരു ലോറിയിൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ മതിയായ ചികിത്സ ലഭിച്ചില്ല. തുടർന്ന് ആശുപത്രിയിൽ എത്തിച്ച ലോറി ഉടമ, കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞു മരിച്ചു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona