Asianet News MalayalamAsianet News Malayalam

കരിക്കുമായെത്തിയ പിക്കപ്പ് വാൻ, ഉദ്യോഗസ്ഥർക്ക് സംശയം, പാലിയേക്കരയിലിട്ട് പരിശോധിച്ചു, കണ്ടെത്തിയത് സ്പിരിറ്റ്

തമിഴ്നാട്ടിൽ നിന്നും എറണാകുളം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. അനധികൃതമായി സ്പിരിറ്റ് കടത്തിയ രണ്ടു പേർ പിടിയിലായി.

illicit liquor spirit seized from paliyekkara thrissur while vehicle inspection apn
Author
First Published Feb 10, 2024, 12:42 PM IST

തൃശൂർ: തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട. പാലിയേക്കരയിൽ കരിക്ക് കൊണ്ടു വരുന്ന പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച അമ്പത് കന്നാസിനടുത്ത് സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചു. തമിഴ്നാട്ടിൽ നിന്നും എറണാകുളം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. അനധികൃതമായി സ്പിരിറ്റ് കടത്തിയ രണ്ടു പേർ പിടിയിലായി. പാലക്കാട് സ്വദേശി ശ്രീകൃഷ്ണൻ , മധുര സ്വദേശി കറുപ്പുസ്വാമി എന്നിവരാണ് പിടിയിലായത്. 35 ലിറ്റർ വീതമുള്ള 50 കന്നായസ് സ്പിരിറ്റാണ് പിടിച്ചതെന്ന് എക്സൈസ് അറിയിച്ചു. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അസിസ്റ്റന്റ് കമ്മീഷണർ അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടിച്ചത്. 

മറ്റു വാഹനങ്ങൾ  പരിശോധിച്ച് തുടങ്ങിയതോടെയാണ് കരിക്ക് വണ്ടിയിൽ കടത്ത് തുടങ്ങിയത് എന്ന് എക്സൈസ് അറിയിച്ചു. കൊടുത്തയച്ച വരെയും വാങ്ങിയവരെയും കുറിച്ച് അന്വേഷണം തുടങ്ങി. പിടിച്ചെടുത്ത സ്പിരിറ്റ് കേസെടുക്കാനായി തൃശൂർ എക്സൈസിന് കൈമാറി. 

 

'മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ല, പ്രതികളെ രക്ഷിക്കാന്‍ ശ്രമം'; ബസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതി

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios