ആലപ്പുഴ: തുറവൂർ ചാവടിയിൽ സുഹൃത്തുക്കളായ രണ്ട് പേരെ സ്വന്തം വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുത്തിയത്തോട് പഞ്ചായത്ത് പതിനാലാം വാർഡിൽ ചാവടി കൊല്ലശേരിൽ കരുണാകരൻ്റെ മകൻ ബൈജു(50), കുത്തിയത്തോടു പഞ്ചായത്തു രണ്ടാം വാർഡിൽ ചാവടി കൈതവളപ്പിൽ ചാർളിയുടെ മകൻ സ്റ്റീഫൻ(46) എന്നിവരെയാണ് അവരുടെ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കളായ ഇരുവരുടെയും വീടുകളിൽ നിന്ന് സാനിറ്റൈസറും, ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. കുത്തിയതോട് പൊലീസെത്തി മൃതദേഹങ്ങൾ തുറവൂർ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. സംസ്ക്കാരം കൊവിഡ് പരിശോധനകൾക്ക് ശേഷം നടക്കും. ബൈജു സീഫുഡ് കമ്പനിയിലെ ഡ്രൈവറും, സ്റ്റീഫൻ കൂലിപ്പണിക്കാരനുമാണ്.